വേളാങ്കണ്ണിയിലേക്ക് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടകരുടെ സൗകര്യാർത്ഥം പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ അനുവദിച്ചു. മേയ് മാസത്തിലെ 13, 20, 27 തീയതികളിൽ (ബുധനാഴ്ചകളിൽ) രാവിലെ 11 മണിക്ക് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06031), അടുത്ത ദിവസം പുലർച്ചെ മൂന്ന് മണിക്ക് വേളാങ്കണ്ണിയിലെത്തും.
Updated: May 7, 2026, 11:12 IST
വേനലവധി കാലത്തെ തിരക്ക് പരിഗണിച്ചാണ് ഈ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടകരുടെ സൗകര്യാർത്ഥം പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ അനുവദിച്ചു. മേയ് മാസത്തിലെ 13, 20, 27 തീയതികളിൽ (ബുധനാഴ്ചകളിൽ) രാവിലെ 11 മണിക്ക് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06031), അടുത്ത ദിവസം പുലർച്ചെ മൂന്ന് മണിക്ക് വേളാങ്കണ്ണിയിലെത്തും.
മടക്കയാത്രയ്ക്കായി മേയ് 14, 21, 28 തീയതികളിൽ ഉച്ചയ്ക്ക് 12.45-ന് വേളാങ്കണ്ണിയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 5.45-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. വേനലവധി കാലത്തെ തിരക്ക് പരിഗണിച്ചാണ് ഈ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്