തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പ്രത്യേക സ്ക്വാഡുകള്‍
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പ്രത്യേക സ്ക്വാഡുകള്‍
അധിക ജീവനക്കാരെ നിയമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നഗരസഭയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ കോര്പ്പറേഷന് ആലോചിക്കുന്നു. വെള്ളക്കെട്ട് പതിവാകുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാകും സ്ക്വാഡുകളുടെ പ്രവര്‍ത്തനം. തമ്പാനൂര്‍, പഴവങ്ങാടി തുടങ്ങിയ പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇതിനായി അധിക ജീവനക്കാരെ നിയമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നഗരസഭയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വെള്ളക്കെട്ടിന് കാരണം കോര്‍പ്പറേഷന്റെ അനാസ്ഥയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രശ്നപരിഹാരത്തിന് കൂടുതല്‍ സജീവമായ ഇടപെടല്‍ നടത്താന്‍ കോര്പ്പറേഷന് നീക്കം തുടങ്ങിയത്. വെള്ളം കയറിയ പ്രദേശങ്ങളില്‍ മേയര്‍ വി.വി. രാജേഷ് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.