എഫ്‌സിആര്‍എ ചട്ട ഭേദഗതിക്കെതിരെ കത്തോലിക്ക സഭക്ക് കീഴിലെ പള്ളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥന
രാവിലെ കത്തോലിക്കാ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലുമടക്കം പ്രാര്‍ത്ഥന നടക്കും.
Jun 28, 2026, 06:40 IST
ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും.
എഫ്‌സിആര്‍എ ചട്ട ഭേദ?ഗതിക്കും ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരുന്നതിനുമെതിരെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. രാവിലെ കത്തോലിക്കാ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലുമടക്കം പ്രാര്‍ത്ഥന നടക്കും.
രാജ്യവ്യാപകമായി നിയമങ്ങള്‍ കടുപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകള്‍ തുടങ്ങുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രാര്‍ഥന. കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ ക്രൈസ്തവരുടെ അടക്കം സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നാണ് സിബിസിഐ നിലപാട്.