മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക പാക്കേജ് ; കെ വി തോമസ് ഇന്ന് കേന്ദ്രധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ചര്‍ച്ച പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കെ.വി തോമസ് വ്യക്തമാക്കി.

 


പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക പാക്കേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡല്‍ഹിയിലെ പ്രതിനിധി കെവി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റിലെ ധനമന്ത്രിയുടെ ഓഫീസില്‍ വൈകീട്ടാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. വൈകുന്നേരം 3:30നാണ് നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുക.


പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ചര്‍ച്ച പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കെ.വി തോമസ് വ്യക്തമാക്കി.

വയനാട് പാക്കേജ്, കേരളത്തിന്റെ കടമെടുപ്പ് പരിധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുന്‍പില്‍ ഉണ്ട്. ഏതു വിഷയമായിരിക്കും ചര്‍ച്ചയ്ക്ക് എടുക്കുക എന്നത് തനിക്കറിയില്ലെന്ന് കെ.വി തോമസ് പറഞ്ഞു. വയനാട് പാക്കേജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ എല്ലാ രേഖകളും കൈമാറിയിട്ടുണ്ട്. കേന്ദ്ര സംഘം നേരിട്ട് എത്തി സാഹചര്യം മനസ്സിലാക്കിയതാണ്. കേന്ദ്രം വയനാട് വിഷയത്തില്‍ തീരുമാനം സ്വീകരിക്കണമെന്ന് കെ.വി തോമസ് പറഞ്ഞു.