അട്ടപ്പാടി ഇരട്ട കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
അട്ടപ്പാടി ഇരട്ട കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
ഇരട്ടക്കൊലപാതകത്തില്‍ പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശിയെന്നാണ് പൊലീസ് പറയുന്നത്
ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡിലും തോട്ടത്തിലും പിടിവലിയുടെ ഒരു ലക്ഷണവുമില്ല
അട്ടപ്പാടി ഇരട്ടക്കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കൊല നടത്തിയത് പുഴയില്‍ വെള്ളത്തില്‍ വെച്ചു തന്നെ എന്നാണ് സൂചന. ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡിലും തോട്ടത്തിലും പിടിവലിയുടെ ഒരു ലക്ഷണവുമില്ല. ഇരട്ടക്കൊലപാതകത്തില്‍ പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശിയെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ഭാര്യയെയും മകളെയും ആണ് കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനി പുഴയില്‍ ഒഴുക്കി വിട്ടതെന്നും ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധം ഉണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്നുമാണ് പൊലീസിന് ലഭിച്ച സൂചന. പ്രതി ബംഗാളിലേക്ക് കടന്നു. 20 ദിവസം മുന്‍പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്.
അട്ടപ്പാടിയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു ചാക്കില്‍ നിന്ന് നിര്‍ണായക വിവരം പൊലീസിന് ലഭിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങളുമായി എത്തിച്ച ചാക്ക് എന്നാണ് സൂചന. ചാക്കിലെ എഴുത്തുകളില്‍ നിന്നാണ് ഇത് വ്യക്തമായത്. പുതൂര്‍ പൊലീസ് ഇക്കാര്യങ്ങള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടങ്ങി.
ഭവാനിപ്പുഴയില്‍ കണ്ടെത്തിയ ചാക്കുകള്‍ക്കകത്ത് അമ്മയുടെയും പെണ്‍കുഞ്ഞിന്റെയും മൃതദേഹമെന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.