പുറത്തായവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ്
എസ്‌ഐആറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകവെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഇത് സംബന്ധിച്ച് സെപ്റ്റംബര്‍ 29ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും.
ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകവെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഇത് സംബന്ധിച്ച് സെപ്റ്റംബര്‍ 29ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു.
അതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗത്തിലും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഇക്കാര്യം നിര്‍ദേശിച്ചതായാണ് റിപ്പോര്‍്ട്ടുകള്‍.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും.
നിലവില്‍ എസ്‌ഐആര്‍ പുരോഗമിക്കുന്ന വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. തിടുക്കപ്പെട്ട് എസ്‌ഐആര്‍ പട്ടികയില്‍ നിന്നും ആരേയും പുറത്താക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്നും ആരെയെങ്കിലും പുറത്താക്കുകയാണെങ്കില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ പ്രസ്തുത വ്യക്തിക്കള്‍ കൃത്യമായ സമയം അനുവദിക്കണമെന്നും വാദം കൂടി കേട്ടശേഷം മാത്രമെ തീരുമാനം എടുക്കാവൂവെന്നും നിര്‍ദേശം നല്‍കി.