വാർഷിക പരീക്ഷകളിൽ മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ ക്ലാസുകൾ ആരംഭിച്ചു

വാർഷിക പരീക്ഷകളിൽ മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ ക്ലാസുകൾ ആരംഭിച്ചു.ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് സ്പെഷൽ ക്ലാസുകളുടെ സമയം രാവിലെ 7.30 മുതൽ 10.30 വരെയാക്കി പുനഃക്രമീകരിച്ച് പൊതുവി ദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പുറത്തിറക്കി.

 

5 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ 30ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികൾക്കാണ് പഠനപിന്തുണ നൽകുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ക്ലാസുകൾ നടക്കുന്നത്. 

തിരുവനന്തപുരം: വാർഷിക പരീക്ഷകളിൽ മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ ക്ലാസുകൾ ആരംഭിച്ചു.ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് സ്പെഷൽ ക്ലാസുകളുടെ സമയം രാവിലെ 7.30 മുതൽ 10.30 വരെയാക്കി പുനഃക്രമീകരിച്ച് പൊതുവി ദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പുറത്തിറക്കി.

5 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ 30ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികൾക്കാണ് പഠനപിന്തുണ നൽകുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ക്ലാസുകൾ നടക്കുന്നത്. 

മിനിമം മാർക്ക് നേടാനാകാത്ത വിഷയങ്ങളിൽ ഈ മാസം 27 വരെ 3 മണിക്കൂർ വീതംമാണ് ക്ലാസ്. ഇതിനു ശേഷം സ്കൂൾതലത്തിൽ തന്നെ ചോദ്യപ്പേപ്പർ തയാറാക്കി അതാത് വിഷയങ്ങളിൽ സേ പരീക്ഷ പരീക്ഷ നടത്തും. പരീക്ഷ മൂല്യനിർണയം നടത്തി ഇവരെക്കൂടി ഉൾപ്പെടു ത്തി മേയ് 2ന് ക്ലാസ് സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിക്കും.

കുട്ടികൾ അടുത്ത ക്ലാസലേക്ക് എത്തും മുൻപ് നിലവിലെ ക്ലാസിൽ നിശ്ചിത നിലവാരം നേടിയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് 5 മുതൽ 9 വരെ ക്ലാസുകളിൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കിയത്. പുതിയ അധ്യയന വർഷം മുതൽ എസ്എസ്എൽ സിക്കും എല്ലാ വിഷയങ്ങൾക്കും എഴുത്തു പരീക്ഷയിൽ 30% മാർക്ക് നേടുന്നവർ മാത്രമാണ് വിജയിക്കാൻ കഴിയുക.