എസ്‌ഐആര്‍ പൂര്‍ത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളില്‍ പ്രത്യേക നടപടിക്ക് നിര്‍ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പഴയ പട്ടികയും പുതിയ പട്ടികയും താരതമ്യം ചെയ്ത് ഒഴിവായവരെ കണ്ടെത്താനും നിര്‍ദേശത്തില്‍ പറയുന്നു.

 

അര്‍ഹരായ ആരെയും ഒഴിവാക്കരുത് എന്ന് സംസ്ഥാന ഇലക്ടറല്‍ ഉദ്യോഗസ്ഥരെ കമ്മീഷന്‍ അറിയിച്ചു.

എസ്‌ഐആര്‍ പൂര്‍ത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളില്‍ പ്രത്യേക നടപടിക്ക് നിര്‍ദേശം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്‌ഐആര്‍ പട്ടികയില്‍ നിന്ന് ഒഴിവായ വോട്ടര്‍മാരെ തിരികെ ഉള്‍പ്പെടുത്താനുള്ള നടപടിക്കാണ് നിര്‍ദേശം. അര്‍ഹരായ ആരെയും ഒഴിവാക്കരുത് എന്ന് സംസ്ഥാന ഇലക്ടറല്‍ ഉദ്യോഗസ്ഥരെ കമ്മീഷന്‍ അറിയിച്ചു.

പഴയ പട്ടികയും പുതിയ പട്ടികയും താരതമ്യം ചെയ്ത് ഒഴിവായവരെ കണ്ടെത്താനും നിര്‍ദേശത്തില്‍ പറയുന്നു. ഇവരുടെ വീടുകളില്‍ ഉള്‍പ്പെടെ പോയി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കണം. എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ പഴയ ഫോം സിക്‌സ് ആകും ഉപയോഗിക്കുക. എസ്‌ഐആര്‍ നടക്കുന്ന മഹാരാഷ്ട്രയില്‍ വോട്ടര്‍മാരെ ഒഴിവാക്കാന്‍ ധൃതി കാണിക്കരുത് എന്ന് ഉദ്യോഗസ്ഥരോട് കമ്മീഷന്‍ അറിയിച്ചു. സംശയത്തിന്റെ പേരില്‍ മാത്രം ലിസ്റ്റില്‍ നിന്ന് ആരെയും ഒഴിവാക്കി നിര്‍ത്തരുത് എന്നാണ് നിര്‍ദേശം.