നിയമസഭാ സ്പീക്കർ എ.എൻ. ഷംസീൻ്റെ മാതാവിൻ്റെ മരണം ; ദുഃഖത്തിൽ പങ്കുചേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ, കേരള നിയസഭാ സ്പീക്കർ എ.എൻ. ഷംസീൻ്റെ ഔദ്യോഗിക വസതിയിലെത്തി,  അദ്ദേഹത്തിൻ്റെ മാതാവിൻ്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

 

തിരുവനന്തപുരം : കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ, കേരള നിയസഭാ സ്പീക്കർ എ.എൻ. ഷംസീൻ്റെ ഔദ്യോഗിക വസതിയിലെത്തി,  അദ്ദേഹത്തിൻ്റെ മാതാവിൻ്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

സെപ്റ്റംബർ 14 നാണ് എ.എൻ. ഷംസീറിൻ്റെ മാതാവ് എ.എൻ. സറീന അന്തരിച്ചത്. മാതാവിൻ്റെ മരണത്തെ തുടർന്ന് കൊടിയേരിയിലെ വസതിയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയത്.

രാവിലെ 10.45 മണിയോടെ സ്പീക്കറുടെ വസതിയിയായ 'നീതി'യിലെത്തിയ ഗവർണർ, സ്പീക്കറെ ആശ്വസിപ്പിച്ചു. സ്പീക്കറോടൊപ്പം അല്പസമയം ചെലവിട്ടതിനുശേഷമാണ് ഗവർണർ മടങ്ങിയത്.