'ആത്മസഹോദരന്‍' ആഭ്യന്തര മന്ത്രിയെ വസതിയില്‍ സ്വീകരിച്ചു ; ചിത്രങ്ങള്‍ പങ്കുവച്ച് എന്‍ഡിഎ നേതാവ് തുഷാര്‍ വെള്ളാപ്പള്ളി

ബഹുമാനത്തിന്റെയും സുന്ദര നിമിഷത്തില്‍ അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസും ഏറ്റെടുത്തിരിക്കുന്ന ചുമതലകളില്‍ കൂടുതല്‍ നേട്ടങ്ങളും കുറിക്കുവാന്‍ കഴിയട്ടെയെന്നും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു

 

ജനസേവനത്തിനും പൊതുപ്രവര്‍ത്തനത്തിനും ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃത്വപാടവവും എന്നും ഏറെ പ്രചോദനമാണ്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സ്വന്തം വസതിയില്‍ സ്വീകരിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എന്‍ഡിഎ നേതാവും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി. കാര്‍ത്തികപ്പള്ളിയിലെ കുന്നത്തുകാട്ടിലെ വസതിയിലായിരുന്നു സ്വീകരണം. മുഖ്യമന്ത്രി വി ഡി സതീശനും തുഷാറും തമ്മിലുള്ള കൂടിക്കാഴ്ച ചര്‍ച്ചയാകുന്നതിനിടെയാണ് രമേശ് ചെന്നിത്തല സന്ദര്‍ശനത്തിന്റെ വീഡിയോയും ചിത്രങ്ങളും തുഷാര്‍ പങ്കുവെച്ചത്.

'സംസ്ഥാന ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവുമായ ആത്മസഹോദരന്‍ രമേശ് ചെന്നിത്തലയെ സ്നേഹപൂര്‍വ്വം കാര്‍ത്തികപ്പള്ളി കുന്നത്തുകാട്ടില്‍ വസതിയിലേക്ക് സ്വീകരിച്ചു. ജനസേവനത്തിനും പൊതുപ്രവര്‍ത്തനത്തിനും ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃത്വപാടവവും എന്നും ഏറെ പ്രചോദനമാണ്. സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സുന്ദര നിമിഷത്തില്‍ അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസും ഏറ്റെടുത്തിരിക്കുന്ന ചുമതലകളില്‍ കൂടുതല്‍ നേട്ടങ്ങളും കുറിക്കുവാന്‍ കഴിയട്ടെയെന്നും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു', തുഷാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.