വിടപറഞ്ഞിട്ടും ജീവൻ പകർന്ന് സോനു; അവയവങ്ങൾ ആറ് പേർക്ക് തുണയാകും

 തിരുവല്ലയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി ആറ് പേർ ജീവിക്കും. ചെങ്ങന്നൂർ കുറ്റിമല കിഴക്കേതിൽ സോനു തോമസിൻ്റെ അവയവങ്ങളാണ് ആറു പേർക്ക് പുതുജീവൻ നൽകുന്നത്. സോനുവിന്റെ നേത്ര പടലങ്ങൾ, കിഡ്നികൾ, ഹൃദയ വാൽവ് എന്നിവയാണ് ദാനം ചെയ്യുന്നത്.

 

 ഹൃദയ വാൽവുകൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയുള്ള രോഗിക്കാണ് നൽകുന്നത്. നേത്രപടലങ്ങൾ ചൈതന്യ ഐ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രണ്ട് രോഗികൾക്കായി നൽകും. അവയവങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് എസ്കോട്ടോടുകൂടി വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ നടന്നു പോകവേ പേരിശ്ശേരിയിൽ വെച്ച് നിലതെറ്റി റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. 

 തിരുവല്ലയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി ആറ് പേർ ജീവിക്കും. ചെങ്ങന്നൂർ കുറ്റിമല കിഴക്കേതിൽ സോനു തോമസിൻ്റെ അവയവങ്ങളാണ് ആറു പേർക്ക് പുതുജീവൻ നൽകുന്നത്. സോനുവിന്റെ നേത്ര പടലങ്ങൾ, കിഡ്നികൾ, ഹൃദയ വാൽവ് എന്നിവയാണ് ദാനം ചെയ്യുന്നത്. കിഡ്നികളിൽ ഒന്ന് സോനു ചികിത്സയിൽ കഴിഞ്ഞിരുന്ന പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു രോഗിക്കും മറ്റൊന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിക്കുന്ന രോഗിക്കും നൽകും.

 ഹൃദയ വാൽവുകൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയുള്ള രോഗിക്കാണ് നൽകുന്നത്. നേത്രപടലങ്ങൾ ചൈതന്യ ഐ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രണ്ട് രോഗികൾക്കായി നൽകും. അവയവങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് എസ്കോട്ടോടുകൂടി വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ നടന്നു പോകവേ പേരിശ്ശേരിയിൽ വെച്ച് നിലതെറ്റി റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. 

തലയുടെ പിൻവശത്ത് മാരകമായി പരിക്കേറ്റ സോനുവിനെ ഉടൻ തന്നെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്നാണ് രാത്രി 10 മണിയോടെ അബോധാവസ്ഥയിലായ സോനുവിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന സോനുവിന്റെ മസ്തിഷ്ക മരണം വ്യാഴാഴ്ചയോടെ സ്ഥിരീകരിച്ചു. തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിനുള്ള സന്നദ്ധത അറിയിച്ചത്.