അച്ഛനെ മഴുകൊണ്ട് വെട്ടിക്കൊന്ന മകന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മരിച്ച നിലയില്‍

ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ചിറയില്‍ കോളനിയില്‍ കുറുപ്പന്റെ മകന്‍ സുഭാഷ് (39) ആണ് മരിച്ചത്. 

 

അച്ഛനെ കൊന്ന കേസില്‍ വിധി വരാനിരിക്കെയാണ് സുഭാഷ് ജീവനൊടുക്കിയത്.

പാലക്കാട് ജില്ലയിലെ ചളവറയില്‍ രണ്ടുവര്‍ഷം മുമ്പ് അച്ഛനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ മകന്‍ മരിച്ച നിലയില്‍. ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ചിറയില്‍ കോളനിയില്‍ കുറുപ്പന്റെ മകന്‍ സുഭാഷ് (39) ആണ് മരിച്ചത്. 

അച്ഛനെ കൊന്ന കേസില്‍ വിധി വരാനിരിക്കെയാണ് സുഭാഷ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. ഈ സമയം വീട്ടിലാരും ഉണ്ടായിരുന്നില്ല. 2024 മാര്‍ച്ച് അഞ്ചിനാണ് ചിറയില്‍ കോളനിയിലെ കുറുപ്പന്‍ കഴുത്തിന് വെട്ടേറ്റ് മരിച്ചത്.

കുറുപ്പനും ഭാര്യ അമ്മുക്കുട്ടിയും തമ്മിലുള്ള തര്‍ക്കത്തില്‍ ഇളയ മകനായ സുഭാഷ് ഇടപെട്ട് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സുഭാഷ് അവിവാഹിതനാണ്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.