എട്ടു വര്‍ഷം മുമ്പ് പിതാവിനെ കൊന്നയാളെ മകൻ വെടിവച്ചു കൊലപ്പെടുത്തി
കാലടി മഞ്ഞപ്രയില്‍ മധ്യവയസ്കനെ വെടി വച്ചു കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്.പോളി എന്നയാളാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം പ്രതി പോളി തോക്കുമായി അയ്യമ്പുഴ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
മുൻ സൈനികനാണ് കേസിലെ പ്രതിയായ പോളി. നിലവില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് ഇയാള്‍.
കൊച്ചി: കാലടി മഞ്ഞപ്രയില്‍ മധ്യവയസ്കനെ വെടി വച്ചു കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്.പോളി എന്നയാളാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം പ്രതി പോളി തോക്കുമായി അയ്യമ്പുഴ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
പോളിയുടെ അച്ഛനെ കൊന്ന വ്യക്തിയാണ് മരിച്ച ജോസ്. കിലുക്കൻ ജോസ് എന്ന ഇരട്ട പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. മഞ്ഞപ്ര കോതായി പാലത്തിനു സമീപമായിരുന്നു കൊലപാതകം നടന്നത്.
ഡബിള്‍ ബാരല്‍ ഗണ്‍ ആണ് കൊലപാതകത്തിന് ഉപയോഗിച്ചത്. മുൻ സൈനികനാണ് കേസിലെ പ്രതിയായ പോളി. നിലവില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് ഇയാള്‍.
എട്ടു വർഷം മുമ്പ് അതിർത്തി തർക്കത്തെ തുടർന്ന് പോളിയുടെ പിതാവിനെ ജോസ് അടിച്ചു കൊലപ്പെടുത്തിയിരുന്നു. കേസില്‍ കുറെക്കാലം ജയില്‍വാസം അനുഭവിച്ച ജോസിനെ കോടതി വെറുതെവിട്ടു. ഇതിനെതിരേ പോളിയുടെ കുടുംബം അപ്പീല്‍ പോയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ജയിലില്‍നിന്നിറങ്ങിയശേഷം ജോസ് മഞ്ഞപ്രയിലേക്ക് താമസം മാറ്റുകയായിരുന്നു.