കിടപ്പുരോഗിയായ മാതാവിനെ ശുശ്രൂഷിക്കാനെത്തിയ ഹോം നഴ്‌സിനെ ബലാല്‍സംഗം ചെയ്ത് മകന്‍: അറസ്റ്റ് ചെയ്ത് പോലീസ്

കിടപ്പുരോഗി ആയ മാതാവിനെചികിത്സിക്കാന്‍ എത്തിയ ഹോംനേഴ്‌സിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണംകോട് കാഞ്ഞിക്കല്‍ വീട്ടില്‍ റെനി ജോയ് (46) ആണ് അറസ്റ്റിലായത്.

 
കഴിഞ്ഞ 16 ന് എറണാകുളത്ത് നിന്നും വീട്ടിലെത്തിയ പ്രതി മാതാവിന്റെ സഹായത്തിനായി നിന്നിരുന്ന ഹോം നഴ്‌സിനെ ബലാല്‍സംഗത്തിന് വിധേയമാക്കുകയായിരുന്നു

തിരൂർ: കിടപ്പുരോഗി ആയ മാതാവിനെചികിത്സിക്കാന്‍ എത്തിയ ഹോംനേഴ്‌സിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണംകോട് കാഞ്ഞിക്കല്‍ വീട്ടില്‍ റെനി ജോയ് (46) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 16 ന് എറണാകുളത്ത് നിന്നും വീട്ടിലെത്തിയ പ്രതി മാതാവിന്റെ സഹായത്തിനായി നിന്നിരുന്ന ഹോം നഴ്‌സിനെ ബലാല്‍സംഗത്തിന് വിധേയമാക്കുകയായിരുന്നു. സംഭവത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ദീപു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാം, അര്‍ജുന്‍ എന്നിവര്‍ ചേര്‍ന്ന് പിടി കൂടുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.