കണ്ണൂർ തേർത്തല്ലിയിൽ പിതാവിനെ വെട്ടി പരുക്കേൽപ്പിച്ച് മകൻ ജീവനൊടുക്കി

തേർത്തല്ലി പെരിങ്ങാലിയിൽ പിതാവിനെ വെട്ടി പരുക്കേൽപിച്ച് മകൻ ജീവനൊടുക്കി. കൊന്നങ്കൽ രാഘവനാ(79) ണ് വെട്ടേറ്റത്. മകൻ സുനിലാണ് ജീവനൊടുക്കിയത്. വെട്ടേറ്റ രാഘവൻ

 

ആലക്കോട് : തേർത്തല്ലി പെരിങ്ങാലിയിൽ പിതാവിനെ വെട്ടി പരുക്കേൽപിച്ച് മകൻ ജീവനൊടുക്കി. കൊന്നങ്കൽ രാഘവനാ(79) ണ് വെട്ടേറ്റത്. മകൻ സുനിലാണ് ജീവനൊടുക്കിയത്. വെട്ടേറ്റ രാഘവൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്.

 ഞരമ്പ് മുറിച്ചാണ് സുനിൽ ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായിപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.