കെ.കെ ശൈലജ ജയിക്കരുതെന്ന് ചിലര്‍ നിര്‍ബന്ധം കാട്ടി; കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം
പാര്‍ട്ടി നേതൃത്വം തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്നും പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം അതിന് ഉദാഹരണമാണെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉണ്ടായി
തളിപ്പറമ്പില്‍ പികെ ശ്യാമളയെ മത്സരിപ്പിച്ചത് നേതൃത്വത്തിന്റെ പിഴവാണെന്നും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചു.
സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയിലും പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനം. പിണറായിയുടെ ശൈലി തോല്‍വിക്ക് കാരണമായെന്നും ഇങ്ങനെ പോയാല്‍ കേരളം ബംഗാള്‍ ആകുമെന്നും അംഗങ്ങള്‍ തുറന്നടിച്ചു. പിണറായിയുടെ പ്രായപരിധിയിലും ചോദ്യങ്ങള്‍ ഉയര്‍ന്നു. പിണറായിക്ക് എന്താ പ്രായ പരിധി ഇല്ലേ എന്നാണ് ചില അംഗങ്ങള്‍ ചോദിച്ചത്. പാര്‍ട്ടി ജയിച്ചാലും കെകെ ശൈലജ ജയിക്കരുതെന്ന് ചിലര്‍ നിര്‍ബന്ധം കാട്ടിയെന്നും, തളിപ്പറമ്പില്‍ പികെ ശ്യാമളയെ മത്സരിപ്പിച്ചത് നേതൃത്വത്തിന്റെ പിഴവാണെന്നും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചു.
പാര്‍ട്ടി നേതൃത്വം തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കുമെന്നും പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം അതിന് ഉദാഹരണമാണെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ പല വാക്കുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ജില്ലാ കമ്മിറ്റിയില്‍ കുറ്റപ്പെടുത്തലുണ്ടായി. തളിപ്പറമ്പില്‍ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ നിര്‍ബന്ധം പിടിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച ആരോപണത്തില്‍ പാര്‍ട്ടിയുടെ വിശദീകരണം ജനം ഉള്‍ക്കൊണ്ടില്ല. കെ.കെ രാഗേഷ് ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പരാജയമാണെന്നും ജില്ലാ കമ്മിറ്റിയില്‍ ആരോപണമുയര്‍ന്നു.