ചില തുടര്‍ച്ചകള്‍ നാട് തോല്‍ക്കാതിരിക്കാനാണ് ; സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് കെ കെ ശൈലജ

മൂന്നാം മത്സരത്തിലും തിളക്കമുള്ള ഫിഫ്റ്റി നേടാനായി. സഞ്ജുവിന്റെ ചിറകില്‍ ഇന്ത്യയ്ക്ക് ടി-20 വേള്‍ഡ് കപ്പ് സ്വന്തമെന്നും ശൈലജ ടീച്ചര്‍ കുറിച്ചു.

 

പോസ്റ്റിലെ ചില തുടര്‍ച്ചകള്‍ നാട് തോല്‍ക്കാതിരിക്കാനാണ് എന്നുള്ള ഭാഗം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴി തുറന്നിട്ടുണ്ട്

ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെയും മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണെയും അഭിനന്ദിച്ച് കെ കെ ശൈലജ ടീച്ചര്‍. ചില തുടര്‍ച്ചകള്‍ നാട് തോല്‍ക്കാതിരിക്കാനാണ് എന്നാണ് സഞ്ജുവിന്റെ ചിത്രം പങ്കുവെച്ച് ടീച്ചര്‍ കുറിച്ചത്.

മൂന്നാം മത്സരത്തിലും തിളക്കമുള്ള ഫിഫ്റ്റി നേടാനായി. സഞ്ജുവിന്റെ ചിറകില്‍ ഇന്ത്യയ്ക്ക് ടി-20 വേള്‍ഡ് കപ്പ് സ്വന്തമെന്നും ശൈലജ ടീച്ചര്‍ കുറിച്ചു. പോസ്റ്റിലെ ചില തുടര്‍ച്ചകള്‍ നാട് തോല്‍ക്കാതിരിക്കാനാണ് എന്നുള്ള ഭാഗം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴി തുറന്നിട്ടുണ്ട്