പോലീസിനായി ആരും തൊടാത്ത മൃതദേഹങ്ങൾ എടുത്തുനൽകിയ സോമൻ അണുബാധയേറ്റ് ചികിത്സയിൽ ; സഹായം തേടി കുടുംബം
പോലീസിനായി ആരും തൊടാത്ത മൃതദേഹങ്ങൾ എടുത്തു നൽകുന്ന തിരുവല്ല സ്വദേശി സോമൻ കാലിൽ അണുബാധയേറ്റ് ചികിത്സയിൽ. മൃതദേഹത്തിൽ നിന്നാണ് സോമന് അണുബാധയേറ്റത്. കഴിഞ്ഞ രണ്ടിനാണ് പത്തനംതിട്ട ചന്ദനപ്പള്ളിയിൽ മുള്ളുകൾക്ക് ഇടയിൽ 22 ദിവസം പഴക്കമുള്ള പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹന്ന് അണുബാധ ഉണ്ടായെന്നാണ് നിഗമനം. . ജൂൺ രണ്ടിന് തന്നെ ആരംഭിച്ച പനിക്ക് ആശുപത്രിയിൽ ചികിത്സ തേടി.
തിരുവല്ല : പോലീസിനായി ആരും തൊടാത്ത മൃതദേഹങ്ങൾ എടുത്തു നൽകുന്ന തിരുവല്ല സ്വദേശി സോമൻ കാലിൽ അണുബാധയേറ്റ് ചികിത്സയിൽ. മൃതദേഹത്തിൽ നിന്നാണ് സോമന് അണുബാധയേറ്റത്. കഴിഞ്ഞ രണ്ടിനാണ് പത്തനംതിട്ട ചന്ദനപ്പള്ളിയിൽ മുള്ളുകൾക്ക് ഇടയിൽ 22 ദിവസം പഴക്കമുള്ള പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹന്ന് അണുബാധ ഉണ്ടായെന്നാണ് നിഗമനം. . ജൂൺ രണ്ടിന് തന്നെ ആരംഭിച്ച പനിക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പക്ഷെ മൃതദേഹത്തിൽ നിന്ന് ഉണ്ടായ അണുബാധയാണ് കാരണമെന്ന് തിരിച്ചറിയാൻ ഒരു മാസത്തോളം വേണ്ടി വന്നു. പിന്നീട് നാല് തവണ കാലിൽ ശാസ്ത്രക്രിയ ചെയ്തു. മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടന്നു. 7 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ. അണുക്കൾ ഏതാണെന്നു കണ്ടു പിടിക്കുന്നത് തന്നെ ഒരുമാസമെടുത്തു. ഇനിയും മൂന്നാഴ്ച കൂടി കിടക്കണം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് ചികിത്സ. സോമന്റെ ദുരവസ്ഥ കണ്ട് പോലീസുകാർ ഒന്നേകാൽ ലക്ഷം രൂപ നൽകി സഹായിച്ചു. മറ്റു പലരും നൽകിയ സഹായത്തോടെയാണ് ശാസ്ത്രക്രിയ പൂർത്തിയാക്കിയത്.
തുടർ ചികിത്സക്കുള്ള സഹായത്തിനായി സുമനസുകളുടെ സഹായം തേടുകയാണ് സോമനും കുടുംബവും. ഇലന്തൂർ നരബലി കേസിൽ അടക്കം പോലീസിന് സോമൻ നൽകിയ സഹായം നിർണായകമായിരുന്നു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മുതൽ തിരുവനന്തപുരം ജില്ലയിൽ വരെ സോമൻ മൃതദേഹം എടുത്ത് നൽകാൻ പോലീസിനെ സഹായിച്ചിട്ടുണ്ട്. ഇലന്തൂർ നരബലി കേസ് ഉൾപ്പടെ പ്രമാദമായ കൊലപാതകങ്ങളിൽ പോലീസിന് നിർണായക സഹായമായതും സോമൻ ആണ്. അഴുകിയതും, പുഴുവരിച്ചതും, ക്രൂര കൊലപാതങ്ങളിലെയും ഉൾപ്പടെ ആരും തൊടാൻ മടിക്കുന്ന ആറായിരത്തിൽ അധികം മൃതദേഹങ്ങൾ ഇദ്ദേഹം എടുത്തു നൽകിയിട്ടുണ്ട് തിരുവല്ല കാവുംഭാഗം സ്വദേശിയാണ് സോമൻ. അക്കൗണ്ട് നമ്പർ: 12530100155599. സോമൻ, ഫെഡറൽ ബാങ്ക് അഴിയിടത്തു ചിറ ശാഖ, ഐ എഫ് എസി കോഡ് FDRL0001253 . ഗൂഗിൾ പേ നമ്പർ : +91 81118 21688