വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് അനുമതി

സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അടിയന്തര അനുമതി നല്‍കി.

 

ഇന്ന് ചേർന്ന അടിയന്തര സിറ്റിങ്ങിലാണ് തീരുമാനം.ഇതോടെ നാളെ മുതല്‍ സംസ്ഥാനത്ത് അധിക വൈദ്യുതി ലഭ്യമാകും.

തിരുവനന്തപുരം : സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അടിയന്തര അനുമതി നല്‍കി.

ഇന്ന് ചേർന്ന അടിയന്തര സിറ്റിങ്ങിലാണ് തീരുമാനം.ഇതോടെ നാളെ മുതല്‍ സംസ്ഥാനത്ത് അധിക വൈദ്യുതി ലഭ്യമാകും. യൂനിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. എൻടിപിസി, പവർപള്‍സ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളില്‍ നിന്നാണ് വൈദ്യുതി ലഭിക്കുക.

അതേസമയം സംസ്ഥാനത്ത് ഏർപ്പെടുത്തുന്ന ലോഡ് ഷെഡിങ്ങുമായി ബന്ധപ്പെട്ട് കെഎസ്‌ഇബിക്ക് കമ്മീഷൻ കർശന നിർദേശങ്ങവൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം പറഞ്ഞു.

പ്രതിസന്ധിയെ തുടർന്ന് മൂലമറ്റം വൈദ്യുതി നിലയം ഉൽപാദനം കൂട്ടി. ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നു. 0 ദശലക്ഷം യൂണിറ്റിൽ നിന്ന് 10.47 ദശലക്ഷം യൂണിറ്റിലേക്ക് വൈദ്യുതി ഉത്പാദിപ്പിച്ചു.ളും നല്‍കി.

ലോഡ് ഷെഡിങ് ഉണ്ടാകുന്ന സമയവും എത്ര നേരത്തേക്ക് ആയിരിക്കുമെന്നും പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദേശിച്ചു.15 മിനിറ്റ് എന്ന് പറഞ്ഞിട്ട് അരമണിക്കൂർ ലോഡ് ഷെഡിങ് ഏർപ്പെടുത്തരുത്. കൃത്യവും സുതാര്യവുമായ രീതിയില്‍ മാത്രമേ ലോഡ് ഷെഡിങ് നടപ്പാക്കാവൂ" എന്ന് കമ്മീഷൻ വ്യക്തമാക്കി. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.