ഏഴു പേർക്ക് പുതുജീവൻ നൽകി യുവാസൈനികൻ രാഹുൽ ; പുഷ്പഗിരി ആശുപത്രിയിലെ ശസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം എസ്. പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച യുവസൈനികൻ രാഹുൽ രാജീവിൻ്റെ വൃക്കകളിൽ ഒന്ന് പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ ഉള്ള വ്യക്തി സ്വീകരിച്ചു.
Updated: Sep 12, 2026, 16:13 IST
തിരുവല്ല: തിരുവനന്തപുരം എസ്. പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച യുവസൈനികൻ രാഹുൽ രാജീവിൻ്റെ വൃക്കകളിൽ ഒന്ന് പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ ഉള്ള വ്യക്തി സ്വീകരിച്ചു. മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കേരളാ സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (കേസോട്ടോ) വഴിയാണ് അവയവദാനത്തിൻ്റെ നടപടികൾ പൂർത്തിയാക്കിയത്.
പുഷ്പഗിരി നെഫ്രോളജി വിഭാഗം മേധാവി ഡോ. സതീഷ് ബാലകൃഷ്ണൻ, അസോ. പ്രൊഫ. ഡോ. ജിത്തു കുര്യൻ, യൂറോളജി വിഭാഗം മേധാവി ഡോ. നെബു ഐസക് മാമൻ, അനസ്തേഷ്യ വിഭാഗം അസോ. പ്രൊഫ. ഡോ. മേരി മാമൻ തുടങ്ങിയർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.