മലപ്പുറത്ത് സൈനികനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
മൂത്തേടം കുറ്റിക്കാട് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 32 വയസുള്ള ജസൻ സാമുവേലിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
Updated: Dec 17, 2025, 11:54 IST
ഛത്തീസ്ഗഡില്‍ നിന്ന് നാല് ദിവസം മുൻപാണ് ജസൻ അവധിക്ക് നാട്ടിലേക്കെത്തിയത്.
മലപ്പുറം: മൂത്തേടം കുറ്റിക്കാട് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 32 വയസുള്ള ജസൻ സാമുവേലിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഛത്തീസ്ഗഡില്‍ നിന്ന് നാല് ദിവസം മുൻപാണ് ജസൻ അവധിക്ക് നാട്ടിലേക്കെത്തിയത്. മാനസിക സംഘർഷമാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.
ജസനെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ വിദേശത്ത് നേഴ്‌സായി ജോലി ചെയ്തുവരികയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു