ശോഭാ സുരേന്ദ്രന്റെ പ്രസംഗം കഴിഞ്ഞയുടന്‍ പ്രവര്‍ത്തകര്‍ ഇറങ്ങിപോയെന്ന പ്രചരണം ; വിശദീകരണവുമായി സി കൃഷ്ണകുമാര്‍
ശോഭാ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല.
Oct 31, 2024, 04:57 IST
യുവമോര്‍ച്ചയില്‍ തുടങ്ങി ഒപ്പം പ്രവര്‍ത്തിച്ചയാളാണ് ശോഭ.
ബിജെപിയുടെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭാ സുരേന്ദ്രന്റെ പ്രസംഗം കഴിഞ്ഞയുടന്‍ പ്രവര്‍ത്തകര്‍ ഇറങ്ങിപോയെന്ന പ്രചരണത്തില്‍ വിശദീകരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍.
കണ്‍വെന്‍ഷനില്‍ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപോയതല്ല. ഏത് കണ്‍വെന്‍ഷനിലാണ് ആളുകള്‍ മുഴുവന്‍ സമയം ഇരുന്നിട്ടുള്ളതെന്ന് കൃഷ്ണകുമാര്‍ ചോദിച്ചു.
ശോഭാ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോര്‍ച്ചയില്‍ തുടങ്ങി ഒപ്പം പ്രവര്‍ത്തിച്ചയാളാണ് ശോഭ. പാര്‍ട്ടി നിശ്ചയിക്കുന്നതിനനുസരിച്ച് അവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകള്‍ ഇറങ്ങിപോയതല്ല. ഏത് കണ്‍വെന്‍ഷനിലാണ് ആളുകള്‍ മുഴുവന്‍ സമയം ഇരുന്നിട്ടുള്ളത്?, കൃഷ്ണകുമാര്‍ ചോദിച്ചു.