കാനഡയില്‍ സ്‌നേഹയ്ക്ക് 30 കോടിയുടെ ഭാഗ്യം ; ലോട്ടറി അടിച്ചത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക്

അഞ്ചു വര്‍ഷമായി കാനഡിയിലാണ് താമസം.

 

ഭവന വായ്പ അടച്ചു തീര്‍ക്കലാണ് മുന്‍ഗണനയെന്ന് സ്‌നേഹ അറിയിച്ചതായി വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭാഗ്യം തുണച്ചില്ലെങ്കിലും കാനഡ ലോട്ടറിയില്‍ 5 മില്യണ്‍ (30 കോടിയലിധകം രൂപ) നേടി പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി സ്‌നേഹ ജോയ്. ഒക്ടോബര്‍ 21 ന് നടന്ന ലോട്ടോ സ്‌പോട് 6/49 ക്ലാസിക് നറുക്കെടുപ്പിലാണ് കാനഡയില്‍ എഞ്ചിനീയറായ സ്‌നേഹ ജോയിയെ ഭാഗ്യം തേടിയെത്തിയത്. 2020 ല്‍ വേങ്ങൂര്‍ പഞ്ചായത്തിലെ കൈപ്പിള്ളി വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സ്‌നേഹ ജോയ് 13 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.


നവംബര്‍ 20ന് കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭവന വായ്പ അടച്ചു തീര്‍ക്കലാണ് മുന്‍ഗണനയെന്ന് സ്‌നേഹ അറിയിച്ചതായി വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ലോക പര്യടനവും കുടുംബങ്ങളെ സഹായിക്കലുമാണ് സ്‌നേഹയുടെ ലക്ഷ്യം. ട്രിപ്പിള്‍ മെയിന്‍ എഞ്ചിനിയറിങ് പാസായ ശേഷം കാക്കനാട് സെസില്‍ ജോലി ചെയ്യുമ്പോഴായിരുന്നു തിരഞ്ഞെടുപ്പിലെ ഭാഗ്യ പരീക്ഷണം. തിരഞ്ഞെടുപ്പിന് ശേഷം നാലു മാസം കഴിഞ്ഞപ്പോള്‍ കല്യാണമായി. അഞ്ചു വര്‍ഷമായി കാനഡിയിലാണ് താമസം.


പിതാവ് വേങ്ങൂര്‍ കൈപ്പിള്ളി പിടിക്കക്കുടി പിപി ജോയ് കോണ്‍ഗ്രസ് ബൂക്ക് പ്രസിഡന്റാണ്. ജോളിയാണ് മാതാവ്. ഇടത്തരം കര്‍ഷക കുടുംബമാണ് ഇവരുടേത്. ഭര്‍ത്താവും എഞ്ചിനീയറുമായ നിലമ്പൂര്‍ സ്വദേശി വിജില്‍ വര്‍ഗീസിനൊപ്പം എഡ്മിന്റണിലാണ് താമസം.