എസ്എന്‍ഡിപി ആര്‍എസ്എസിന് വിധേയപ്പെട്ടിട്ടില്ല; പിണറായി വിജയന് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ആര്‍എസ്എസിന് വിധേയപ്പെട്ടിട്ടില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എസ്എന്‍ഡിപി യോഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ തര്‍ക്കം അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമാണെന്നും അത് ഹൈക്കമാന്റ് പരിഹരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി ആര്‍എസ്എസിന് വിധേയപ്പെട്ടിട്ടില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എസ്എന്‍ഡിപി യോഗമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ തര്‍ക്കം അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമാണെന്നും അത് ഹൈക്കമാന്റ് പരിഹരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. ഇപ്പോള്‍ താന്‍ സിപിഎമ്മിന് താന്‍ കൊള്ളാത്തവനായി. ശബരിമല പ്രശ്‌നം വന്നപ്പോള്‍ എന്ന തലയില്‍ ചുമുന്നു നടന്നു. രണ്ട് ടേം ഭരിക്കാനായത് പിണറായി വിജയന്റെ കഴിവുകൊണ്ടാണ്. അന്ന് വാഴ്ത്തിപ്പാടി. തോറ്റപ്പോള്‍ പിണറായിയെ ചവിട്ടിത്താഴ്ത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസല്ലേ, അഭിപ്രായവും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമാണത്. അത് ഹൈക്കമാന്റ് പരിഹരിക്കും. അഭിപ്രായം പറഞ്ഞ് അപഹാസ്യനാകാനില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.സര്‍ക്കാരിന് മാര്‍ക്കിടാനായില്ല. മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായിയുടെ ശൈലി മാറ്റണമെന്ന് പറഞ്ഞവര്‍ ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ എടാ, വാടാ വിളിക്കുന്നത്. മുഖ്യമന്ത്രി പദം അദ്ദേഹത്തിനുണ്ടെന്ന് പലപ്പോഴും സതീശന്‍ മറന്നുപോകുന്നു.

വൈദ്യുതി പ്രശ്‌നത്തില്‍ മുന്‍ സര്‍ക്കാരുകള്‍ക്കും വീഴ്ച്ചയുണ്ട്. അതില്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതി വേണം. സ്വയം പര്യാപ്തത കൈവരിക്കണം. മരുന്ന് ക്ഷാമം ഉണ്ടെന്ന് ആരോഗ്യ മന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന് കുറച്ചു കൂടെ ശ്രദ്ധ വേണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തിരുവനന്തപുരത്തുണ്ടായത് വളരെ ഭീകരമായ സംഘര്‍ഷമാണ്. ഒഴിവാക്കേണ്ടതായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.എംകെ മുനീറിന്റെ ക്യാബിനറ്റ് പദവിയിലും വെള്ളാപ്പള്ളി പ്രതികരിച്ചു. മുനീറിന് സ്ഥാനം നല്‍കിയതില്‍ തെറ്റില്ല. മുനീര്‍ മാന്യനായ നേതാവാണ്. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്ന് പറഞ്ഞയാളാണ് കെ എം ഷാജി. അങ്ങനെ ഉള്ളവരെ ഓക്കെയാണ് മന്ത്രി ആക്കിയിരിക്കുന്നത്.

സിപിഎം തെറ്റുകള്‍ സ്വയം തിരുത്തട്ടെ. അത് പാര്‍ട്ടിക്ക് നല്ലത് വരുത്തും. കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ പോലും തോല്‍വി ഉണ്ടായില്ലേ. എന്ത് തെറ്റ് പറ്റിയെന്ന് കണ്ടെത്തി തിരുത്തട്ടെ. രോഗത്തിന് മരുന്ന് കണ്ടെത്തി പാര്‍ട്ടി തന്നെ ചികിത്സിക്കട്ടെ. തിരുവനന്തപുരത്ത് 2 പേര്‍ ബിജെപിയില്‍ ജയിച്ചത് എന്‍എസ്എസ് വോട്ട് ലഭിച്ചതുകൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.