പാമ്പിനെ പിടികൂടല്‍ ഒരു വരുമാന മാര്‍ഗ്ഗമല്ല ; തട്ടുകടയുമായി വാവാ സുരേഷ് 

സുരേഷിന് സ്‌നേക്ക് റസ്‌ക്യു ഒരു വരുമാനമാര്‍ഗമല്ല.

 

''ട്രാവന്‍കൂര്‍ രുചി'' എന്ന പേരിലാണ് ഈ തട്ടുകട പ്രവര്‍ത്തിക്കുന്നത്.

വിഷപ്പാമ്പുകളെ പിടികൂടി സംരക്ഷിക്കുന്ന വാവ സുരേഷിന് ആരാധകര്‍ ഏറെയാണ്. ചാനല്‍ അവതാരകനായും വ്‌ലോഗറായുമെല്ലാം സുരേഷിനെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ വരുമാന മാര്‍ഗമെന്താണെന്ന് ഇതുവരെ അധികമാരും പറഞ്ഞു കേട്ടിട്ടില്ല. ഇതുവരെ അരലക്ഷത്തോളം പാമ്പുകളെ പിടികൂടിയ സുരേഷിന് സ്‌നേക്ക് റസ്‌ക്യു ഒരു വരുമാനമാര്‍ഗമല്ല. പ്രാരാബ്ദങ്ങള്‍ പിടിമുറുക്കുന്ന ജീവിതത്തില്‍ മറ്റു വഴികളില്ലാതെ തട്ടുകടയുമായി ജനങ്ങളിലേക്ക് എത്തുകയാണ് വാവാ സുരേഷ്.

തിരുവനന്തപുരം മരപ്പാലത്ത് നിന്ന് കുറവന്‍കോണം പോകുന്ന വഴിയിലായി സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് വൈകുന്നേരങ്ങളില്‍ ഒരു ചെറിയ തട്ടുകട ആരംഭിച്ചിരിക്കുകയാണ് വാവ സുരേഷ്. ''ട്രാവന്‍കൂര്‍ രുചി'' എന്ന പേരിലാണ് ഈ തട്ടുകട പ്രവര്‍ത്തിക്കുന്നത്. പകല്‍ സമയങ്ങളില്‍ പാമ്പുകള്‍ക്ക് പിന്നാലെ ഓടുന്ന അദ്ദേഹം, രാത്രി  കടയിലേക്കെത്തും.