കോഴിക്കോട് വാഴക്കുല വെട്ടുന്നതിനിടെ പാമ്പ് കടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

വാഴക്കുല വെട്ടുമ്പോള്‍ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമല്‍ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്.ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വിഷമുള്ള ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്.

 

വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍നിന്ന് കുല വെട്ടുമ്പോള്‍ വാഴയില്‍ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്.

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോള്‍ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമല്‍ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്.ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വിഷമുള്ള ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്.

വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍നിന്ന് കുല വെട്ടുമ്പോള്‍ വാഴയില്‍ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ കടിച്ച പാമ്പിനെ കവറിലാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. തുർന്ന് 108 ആബുലൻസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.