ഇടുക്കി ആനച്ചാലിലെ സ്കൈ ഡൈനിങ് അപകടം: നടത്തിപ്പുകാര്‍ക്കെതിരെ കേസ് 

ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിങ് കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ എന്ന വകുപ്പ് ചുമത്തിയാണ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പ്രവീണ്‍, സോജൻ എന്നിവർക്കെതിരെ കേസെടുത്തത്.

 

സ്കൈ ഡൈനിങ് കേന്ദ്രം പ്രവർത്തിച്ചിരുന്നത് വേണ്ടത്ര അനുമതികളോ സുരക്ഷാ സജ്ജീകരണങ്ങളോ ഇല്ലാതെയാണ് എന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു

ഇടുക്കി: ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിങ് കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ എന്ന വകുപ്പ് ചുമത്തിയാണ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പ്രവീണ്‍, സോജൻ എന്നിവർക്കെതിരെ കേസെടുത്തത്.

ക്രെയിനിന് സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് 120 അടിയോളം ഉയരത്തില്‍ കുടുങ്ങിയ അഞ്ച് പേരെയും മൂന്ന് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ സുരക്ഷിതമായി താഴെയെത്തിച്ചു. സ്കൈ ഡൈനിങ് പേടകത്തില്‍ മംഗലാപുരം സ്വദേശികളായ മലയാളികളാണ് കുടുങ്ങിയത്.

മുഹമ്മദ് സഫ്വാൻ, തൗഫീന (ഭാര്യ), ഇവാൻ, ഇനാര (മക്കള്‍), ഹരിപ്രിയ (ജീവനക്കാരി) എന്നിവരാണിത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയർ ഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വടം ഉപയോഗിച്ചാണ് സഞ്ചാരികളെ താഴെയെത്തിച്ചത്. സംഭവം നടന്ന് ഏറെ നേരത്തിനു ശേഷമാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്.

 സ്കൈ ഡൈനിങ് കേന്ദ്രം പ്രവർത്തിച്ചിരുന്നത് വേണ്ടത്ര അനുമതികളോ സുരക്ഷാ സജ്ജീകരണങ്ങളോ ഇല്ലാതെയാണ് എന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇത് നടത്തിപ്പുകാർക്കെതിരായ കേസ് കൂടുതല്‍ ശക്തമാക്കാൻ സാധ്യതയുണ്ട്.