കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു
കോഴിക്കോട് നടുവണ്ണൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു.നടുവണ്ണൂർ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജു-റീന ദമ്പതികളുടെ ഇളയ മകളായ ഇതള്‍(6) ആണ് മരിച്ചത്.
Updated: Jul 24, 2026, 13:50 IST
പനി ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു.നടുവണ്ണൂർ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജു-റീന ദമ്പതികളുടെ ഇളയ മകളായ ഇതള്‍(6) ആണ് മരിച്ചത്. പനി ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.
കാവുന്തറ എ.എല്‍.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇതള്‍. കഴിഞ്ഞ ശനിയാഴ്ചയാണ് പനി കടുത്തതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശിവാനിയാണ് ഏക സഹോദരി.