ആലത്തൂരില്‍ ആറുവയസുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസ് ; 30 വര്‍ഷത്തിന് ശേഷം ലോറി ഡ്രൈവര്‍ അറസ്റ്റില്‍

വാനൂര്‍ കേരളപ്പറമ്പ് ദാറുല്‍ഹിദായയില്‍ അബ്ദുള്‍ റഹ്‌മാന്റെയും ഹവ്വാമ്മയുടെയും മകന്‍ ഉമര്‍ ഫാറൂഖ് 1995 ഡിസംബര്‍ 12-ന് മദ്രസയില്‍നിന്ന് മടങ്ങുന്നതിനിടെ പഴയ ദേശീയപാതയിലെ വാനൂരില്‍ ലോറിയിടിച്ച് മരിച്ച കേസിലാണ് അറസ്റ്റ്.

 

തമിഴ്‌നാട് പഴയ മദ്രാസ് മോസ്‌ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴന്‍ പരമശിവത്തെയാണ് അറസ്റ്റ് ചെയ്തത്. 

ആലത്തൂരില്‍ ആറുവയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ 30 വര്‍ഷത്തിനുശേഷം ഒളിവിലായിരുന്ന ലോറി ഡ്രൈവറെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പഴയ മദ്രാസ് മോസ്‌ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴന്‍ പരമശിവത്തെയാണ് അറസ്റ്റ് ചെയ്തത്. 

വാനൂര്‍ കേരളപ്പറമ്പ് ദാറുല്‍ഹിദായയില്‍ അബ്ദുള്‍ റഹ്‌മാന്റെയും ഹവ്വാമ്മയുടെയും മകന്‍ ഉമര്‍ ഫാറൂഖ് 1995 ഡിസംബര്‍ 12-ന് മദ്രസയില്‍നിന്ന് മടങ്ങുന്നതിനിടെ പഴയ ദേശീയപാതയിലെ വാനൂരില്‍ ലോറിയിടിച്ച് മരിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഇളന്തമിഴന്‍ ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ തുടര്‍നടപടികള്‍ക്കായി കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ ചെന്നൈയിലെ മേല്‍വിലാസം കണ്ടെത്തിയ ആലത്തൂര്‍ പൊലീസ് ഇയാളെ തിരിച്ചറിഞ്ഞു. ഇളന്തമിഴനെ ആലത്തൂര്‍ കോടതിയില്‍ റിമാന്‍ഡ് ചെയ്തു.