കാസർഗോഡ് ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ആറ് വയസുകാരൻ കടലില്‍ മുങ്ങി മരിച്ചു

ഹൊസബെട്ടുവിലെ കടല്‍ത്തീരത്ത് കളിക്കുകയായിരുന്ന ആറ് വയസുകാരൻ കടലില്‍ മുങ്ങി മരിച്ചതായി പോലീസ് അറിയിച്ചു.കർണാടക സ്വദേശിയായ ഫൈസാൻ ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് കുട്ടികള്‍ തീരത്ത് കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി അപകടത്തില്‍ പെടുകയായിരുന്നു

 

ഹൊസബെട്ടുവിലെ ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു ഫൈസാനും കുടുംബവും. ഇതിനിടെ മറ്റ് മൂന്ന് കുട്ടികള്‍ക്കൊപ്പം ഹൊസബെട്ടു കടല്‍ത്തീരത്ത് കളിക്കാൻ ഇറങ്ങിയതായിരുന്നു ഫൈസാൻ.

കാസർഗോഡ്.ഹൊസബെട്ടുവിലെ കടല്‍ത്തീരത്ത് കളിക്കുകയായിരുന്ന ആറ് വയസുകാരൻ കടലില്‍ മുങ്ങി മരിച്ചതായി പോലീസ് അറിയിച്ചു.കർണാടക സ്വദേശിയായ ഫൈസാൻ ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് കുട്ടികള്‍ തീരത്ത് കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി അപകടത്തില്‍ പെടുകയായിരുന്നു

ഹൊസബെട്ടുവിലെ ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു ഫൈസാനും കുടുംബവും. ഇതിനിടെ മറ്റ് മൂന്ന് കുട്ടികള്‍ക്കൊപ്പം ഹൊസബെട്ടു കടല്‍ത്തീരത്ത് കളിക്കാൻ ഇറങ്ങിയതായിരുന്നു ഫൈസാൻ. കളിക്കുന്നതിനിടയില്‍ കടലില്‍ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടികളെ വേഗത്തില്‍ കരയ്ക്കെത്തിച്ചു.

അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫൈസാൻ്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികളെയും സുരക്ഷിതമായി കരയ്ക്കെടുക്കാൻ സാധിച്ചു.