കാസര്‍ഗോഡ് ആറ് വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര പീഡനം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ആറ് വയസ്സുകാരനെ രണ്ടാനച്ഛൻ അതിക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തില്‍ പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസറോടും കമ്മീഷൻ അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്

 

അയല്‍വാസി കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് സംഭവം അറിയുന്നതും വീഡിയോ ചിത്രീകരിച്ച്‌ പൊലീസിന് അയച്ചുകൊടുക്കുന്നതും

കാസർഗോഡ് : ആറ് വയസ്സുകാരനെ രണ്ടാനച്ഛൻ അതിക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തില്‍ പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസറോടും കമ്മീഷൻ അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്നലെയാണ് സംഭവത്തെക്കുറിച്ചുള്ള പരാതി പൊലീസിന് ലഭിക്കുന്നത്. അയല്‍വാസി ദൃശ്യങ്ങള്‍ പകർത്തി പൊലീസിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

രണ്ടാനച്ഛൻ കഴിഞ്ഞ 3 മാസത്തോളമായി കുട്ടിയെ മർദിക്കുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവും ഇത് സംബന്ധിച്ച്‌ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വർഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയും താമസിക്കുന്നത്. ഇവരില്‍ ഏറ്റവും ഇളയ കുട്ടിക്കാണ് മർദനമേറ്റത്.യാതൊരു കാരണവുമില്ലാതെയാണ് കുഞ്ഞിനെ ഉപദ്രവിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

അയല്‍വാസി കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് സംഭവം അറിയുന്നതും വീഡിയോ ചിത്രീകരിച്ച്‌ പൊലീസിന് അയച്ചുകൊടുക്കുന്നതും. പൊലീസ് കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി. കുഞ്ഞിനെ മർദിക്കുന്നുവെന്ന കാര്യം അപ്പോഴാണ് പിതാവ് അറിയുന്നത്. 

നാല് മാസം മുമ്പ് വരെ കുട്ടികള്‍ തനിക്കൊപ്പമായിരുന്നു എന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 5ഉം വയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിടുന്നത്.കുട്ടിയുടെ കണ്ണുകള്‍ക്ക് താഴെയും ശരീരമാസകലവും മർദ്ദനമേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ടെന്ന് മൊഴികളില്‍ പറയുന്നു.