കോഴിക്കോട് ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറാമത്തെ പ്രതിയും അറസ്റ്റില്‍

14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ആറുപേര്‍ക്കെതിരെ വളയം പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

 

വളയം സ്വദേശിയായ മജീദാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറാമത്തെ പ്രതിയും അറസ്റ്റില്‍. കോഴിക്കോട് നാദാപുരത്താണ് സംഭവം. വളയം സ്വദേശിയായ മജീദാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ആറുപേര്‍ക്കെതിരെ വളയം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായി. ഒളിവിലായിരുന്ന ആറാം പ്രതി മജീദിനെ ഇന്നലെ പൊലീസ് പിടികൂടുകയായിരുന്നു.

വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തെ കുറിച്ച് കുട്ടി ആദ്യം ബന്ധുക്കളോടാണ് വെളിപ്പെടുത്തിയത്. കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.