കൊച്ചിയിൽ മണിക്കൂറുകളുടെ ഇടവേളയില്‍ സഹോദരിമാർ മരിച്ചു
മണിക്കൂറുകളുടെ ഇടവേളയില്‍ സഹോദരിമാർ മരണപ്പെട്ടു.ആലുവ ചെങ്ങമനാട് നെടുവന്നൂർ പെരിങ്ങാടത്ത് തങ്ക ദാസൻ (64), അനുജത്തി ലീല (52) എന്നിവരാണ് 12 മണിക്കൂർ വ്യത്യാസത്തില്‍ അന്തരിച്ചത്. ഇരുവരും ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു.
Updated: Sep 9, 2026, 09:46 IST
തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു തങ്കയുടെ മരണം സംഭവിച്ചത്. ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു അന്ത്യം.
കൊച്ചി: മണിക്കൂറുകളുടെ ഇടവേളയില്‍ സഹോദരിമാർ മരണപ്പെട്ടു.ആലുവ ചെങ്ങമനാട് നെടുവന്നൂർ പെരിങ്ങാടത്ത് തങ്ക ദാസൻ (64), അനുജത്തി ലീല (52) എന്നിവരാണ് 12 മണിക്കൂർ വ്യത്യാസത്തില്‍ അന്തരിച്ചത്. ഇരുവരും ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു തങ്കയുടെ മരണം സംഭവിച്ചത്. ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു അന്ത്യം. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാവിലെ പത്തരയോടെ ലീലയും മരണത്തിന് കീഴടങ്ങി.
നെടുവന്നൂരില്‍ അടുത്തടുത്ത വീടുകളിലായിരുന്നു ഇരുവരുടെയും താമസം. ലീലയുടെ മൃതദേഹം ഇന്നലെ കുറച്ചുസമയം സ്വന്തം വസതിയില്‍ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ തങ്കയുടെ വീട്ടിലെത്തിച്ചു. തുടർന്ന് ഇരുവരുടെയും മരണാനന്തര ചടങ്ങുകള്‍ ഒരുമിച്ച് നടത്തി വൈകിട്ടോടെ സംസ്കാരം പൂർത്തിയായി