എസ്.ഐ.ആര്‍: പുറത്തായവര്‍ക്ക് പുതിയ വോട്ടറായി അപേക്ഷ നല്‍കാം; സമയം ജനുവരി 22 വരെ
എസ്.ഐ.ആര് കരട് വോട്ടര് പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചു തുടങ്ങി.ജനുവരി 22 വരെ എതിര്പ്പുകളും, ആക്ഷേപങ്ങളും ഉന്നയിക്കാന് അവസരമുണ്ട്.
പട്ടികയില് നിന്ന് പുറത്തായവര് പുതിയ വോട്ടറായാണ് അപേക്ഷ നല്കേണ്ടത്. അപേക്ഷ നല്കേണ്ടത് ഫോം ആറ് വഴിയാണ് . ഇവര്ക്ക് പുതിയ വോട്ടര് നമ്ബറാണ് ലഭിക്കുക.
എസ്.ഐ.ആര് കരട് വോട്ടര് പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചു തുടങ്ങി.ജനുവരി 22 വരെ എതിര്പ്പുകളും, ആക്ഷേപങ്ങളും ഉന്നയിക്കാന് അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും, പരിശോധനകളും നടക്കും.പരാതികളില് വിശദമായ വാദം കേട്ട് തെറ്റുകള് തിരുത്തിയതിന് ശേഷം ഫെബ്രുവരി 21നാണ് അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിക്കുക.
പട്ടികയില് നിന്ന് പുറത്തായവര് പുതിയ വോട്ടറായാണ് അപേക്ഷ നല്കേണ്ടത്. അപേക്ഷ നല്കേണ്ടത് ഫോം ആറ് വഴിയാണ് . ഇവര്ക്ക് പുതിയ വോട്ടര് നമ്ബറാണ് ലഭിക്കുക. നേരത്തെ വോട്ട് ചെയ്ത് വന്നവരാണെങ്കിലും ഇനി മുതല് പുതിയ നമ്ബറാണ് ലഭിക്കുക.
ആകെയുള്ള 2.78 കോടി വോട്ടര്മാരില് 24,08,503 വോട്ടര്മാര് പട്ടികയ്ക്ക് പുറത്താണ്. കരട് പട്ടികയുടെ വിശദാംശങ്ങള് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടികയില് ഉള്പ്പെടാത്തവര്ക്ക് പേര് പുതുതായി ചേര്ക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമര്പ്പിച്ച് പട്ടികയില് ഇടം നേടാം. അതേസമയം എസ്.ഐ.ആറിനുള്ള സമയപരിധി നീട്ടി നല്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്.