എസ്.ഐ.ആർ പോളിങ് ശതമാനം കൂട്ടി : എൽ ഡി എഫ് തുടർ ഭരണമെന്ന് ഇ പി ജയരാജൻ
നിയമസഭാ തെരഞ്ഞെടുപ്പിൽഎൽഡിഎഫിന് അനുകൂമായ ജന വിധിയുണ്ടാവുമെന്ന് .സി.പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ.കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Apr 10, 2026, 12:01 IST
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽഎൽഡിഎഫിന് അനുകൂമായ ജന വിധിയുണ്ടാവുമെന്ന് .സി.പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ.കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് പോളിങ്ങ് ഉയർന്നതിന് കാരണം എസ്ഐആർ സ്വാധീനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയെ എതിർക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്.. 78 ശതമാനം വോട്ടർമാരാണ് സംസ്ഥാനത്ത് വിധിയെഴുതിയത്. എസ് ഐ ആറിൽ നിന്ന് 8.57 % പേർ പുറത്തായതാണ് പോളിങ് ശതമാനം ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും ഇപി പറഞ്ഞു.