എസ്ഐആറിൽ പിഴവ് ; വോട്ടർ പട്ടികയിൽ മാത്യു ടി. തോമസ് എം.എൽ.എയുടെയും ഭാര്യയുടെയും പേര് ഇല്ല

എസ്ഐആറിൽ പിഴവ്, തിരുവല്ല എംഎൽഎ മാത്യു ടി തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല .2002ലെ വോട്ടർ പട്ടികയിലാണ് മാത്യു തോമസിന്റെയും ഭാര്യ അച്ചാമ്മ അലക്സിന്റെയും

 

തിരുവല്ല : എസ്ഐആറിൽ പിഴവ്, തിരുവല്ല എംഎൽഎ മാത്യു ടി തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല .2002ലെ വോട്ടർ പട്ടികയിലാണ് മാത്യു തോമസിന്റെയും ഭാര്യ അച്ചാമ്മ അലക്സിന്റെയും പേര് ഇല്ലാത്തത്. 2002 ലെ വോട്ടർ പട്ടിക അടിസ്ഥാനത്തിലാണ് എസ് ഐ ആർ  നടപ്പാക്കുന്നത്.

ബി എൽ ഓ ആണ് എംഎൽഎയുടെ പേര്  വോട്ടർപട്ടികയിൽ ഇല്ല എന്ന് വിവരം എംഎൽഎയെ  അറിയിച്ചത്. എസ് ഐ ആർ ഫോം പൂരിപ്പിക്കുന്ന ഘട്ടത്തിലാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. 1984 മുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെയും താനും ഭാര്യയും വോട്ട് ചെയ്തിരുന്നതായി എംഎൽഎ പറഞ്ഞു. 2002ലെ തന്റെയും ഭാര്യയുടെയും തിരിച്ചറിയൽ കാർഡുകൾ കൈവശം ഉണ്ടെന്നും എംഎൽഎ പറഞ്ഞു. സംഭവം  സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് മാത്യു ടി തോമസ്.