എസ്.ഐ.ആർ : കേരളത്തിലെ സമയപരിധി 30 വരെ നീട്ടി
കേരളത്തിലെ എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയവർക്ക് പരാതി സമർപ്പിക്കാനുള്ള സമയപരിധി ജനുവരി 30 വരെ നീട്ടി തെരഞ്ഞെടുപ്പ് കമീഷൻ. നേരത്തേ ഇത് ജനുവരി 22 ആയിരുന്നു.
Jan 19, 2026, 09:15 IST
ന്യൂഡൽഹി: കേരളത്തിലെ എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയവർക്ക് പരാതി സമർപ്പിക്കാനുള്ള സമയപരിധി ജനുവരി 30 വരെ നീട്ടി തെരഞ്ഞെടുപ്പ് കമീഷൻ. നേരത്തേ ഇത് ജനുവരി 22 ആയിരുന്നു.
സമയപരിധി നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചിരുന്നു. കാലാവധി നീട്ടണമെന്ന് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും അഭ്യർഥിച്ചിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.