കേരളത്തില്‍ എസ്ഐആര്‍ നീട്ടി; 18 വരെ എന്യൂമറേഷന്‍ ഫോം സ്വീകരിക്കും
ഒരാഴ്ച കൂടി നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം.
Dec 6, 2025, 07:27 IST
2026 ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
കേരളത്തില്‍ എസ്ഐആര്‍ സമയപരിധി വീണ്ടും നീട്ടി. പുതുക്കിയ തീയതി പ്രകാരം ഡിസംബര്‍ 18 വരെ എന്യൂമറേഷന്‍ ഫോം സ്വീകരിക്കും. കരട് വോട്ടര്‍ പട്ടിക ഈ മാസം 23 ന് പ്രസിദ്ധീകരിക്കും 2026 ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
ഒരാഴ്ച കൂടി നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. നേരത്തെ അവസാന തീയതി നീട്ടുന്നത് പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ സമയപരിധി ഡിസംബര്‍ 11 ആക്കിയിരുന്നു. ഇതാണ് വീണ്ടും നീട്ടി 18 ആക്കിയത്.