പള്ളിമുറ്റത്ത് പാടിയത് പള്ളിക്കെട്ട് ശബരിമലയ്ക്ക്, വിഷകലമാര്‍ അടങ്ങണം ; കുറിപ്പുമായി ജിന്റോ 

സംഘപരിവാറിന് പത്തിവിടര്‍ത്തി ആടാന്‍ പാകത്തിലുള്ള മണ്ണായി ഇവിടം ഇപ്പോഴും മാറിയിട്ടില്ല വിഷ സര്‍പ്പങ്ങളേ ഞങ്ങളുടെ കേരളം ,അദ്ദേഹം വ്യക്തമാക്കി.

 

മതേതരത്വത്തിന്റെ ആന്റിവനം കേരളത്തിലുണ്ട്.

നന്ദഗോവിന്ദം ഭജന്‍സിന് എതിരായ നടക്കുന്ന ആക്ഷേപങ്ങളില്‍ കെ പി ശശികലക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. പള്ളിപ്പരിപാടിയില്‍ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഭക്തിഗാനം പാടുന്ന വീഡിയോ പങ്കിട്ട് ഞങ്ങള്‍ പള്ളിക്കെട്ട് പാടുമെന്ന് ജിന്റോ കുറിച്ചു.


പള്ളിമുറ്റത്ത് പള്ളിക്കെട്ട് പാടുന്നത് കേട്ട് മാളത്തില്‍ നിന്നിറങ്ങുന്ന വിഷകലമാര്‍ അടങ്ങുകയോ വഴിയുള്ളൂ. മതേതരത്വത്തിന്റെ ആന്റിവനം കേരളത്തിലുണ്ട്. സംഘപരിവാറിന് പത്തിവിടര്‍ത്തി ആടാന്‍ പാകത്തിലുള്ള മണ്ണായി ഇവിടം ഇപ്പോഴും മാറിയിട്ടില്ല വിഷ സര്‍പ്പങ്ങളേ ഞങ്ങളുടെ കേരളം ,അദ്ദേഹം വ്യക്തമാക്കി.