താനൂര്‍ ബോട്ടപകടം  കൂടുതല്‍ യാത്രക്കാരെ കയറ്റിയതിനാല്‍ ; മാരി ടൈം ബോര്‍ഡ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് 

ബോട്ടിന് രൂപമാറ്റം വരുത്തിയതും അപകടത്തിന് കാരണമായി എന്നും കണ്ടെത്തലുണ്ട്.
 

22 പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ താനൂര്‍ ബോട്ടപകടം സംബന്ധിച്ച് മാരി ടൈം ബോര്‍ഡ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുറമുഖ വകുപ്പാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അപകടകാരണം ബോട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയതിനാലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം ബോട്ടിന് രൂപമാറ്റം വരുത്തിയതും അപകടത്തിന് കാരണമായി എന്നും കണ്ടെത്തലുണ്ട്. ഓരോ ജലാശയത്തിലും ഉപയോഗിക്കേണ്ട യാനങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്. അത് പാലിക്കാന്‍ അപകടത്തിലായ ബോട്ടിന് കഴിഞ്ഞിട്ടില്ല എന്നാണ് മറ്റൊരു വിലയിരുത്തല്‍. കുസാറ്റിലെ ഷിപ്പ് ടെക്‌നോളജി വിഭാഗമാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.