'കുട്ടികളുടെ തലയണയ്ക്ക് അടിയില്‍ വെള്ളിക്കെട്ടൻ',വീടുകള്‍ക്കുള്ളില്‍ പാമ്പുകളെ കണ്ടെത്തുന്നത് കൂടുന്നു

കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി  .മീത്തലെ കാപ്പുമ്മല്‍ രമേശന്റെ ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ കട്ടിലിലെ തലയണക്ക് അടിയില്‍ ഞായറാഴ്ച്ച രാവിലെയാണ് പാമ്ബിനെ കണ്ടത്.

ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്ബിനെ കണ്ടത്. അതിനെ എടുത്തു മാറ്റി ഏറെനേരം കഴിയും മുമ്ബേ തന്നെ എട്ടു വയസ്സുള്ള പെണ്‍കുട്ടി ബാത്ത് റൂമില്‍ കയറിയപ്പോള്‍ അവിടെയും ഒരു വെള്ളിക്കെട്ടൻ പാമ്ബിനെ കണ്ടെത്തി.

കോഴിക്കോട് :കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി  .മീത്തലെ കാപ്പുമ്മല്‍ രമേശന്റെ ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ കട്ടിലിലെ തലയണക്ക് അടിയില്‍ ഞായറാഴ്ച്ച രാവിലെയാണ് പാമ്ബിനെ കണ്ടത്.

ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്ബിനെ കണ്ടത്. അതിനെ എടുത്തു മാറ്റി ഏറെനേരം കഴിയും മുമ്ബേ തന്നെ എട്ടു വയസ്സുള്ള പെണ്‍കുട്ടി ബാത്ത് റൂമില്‍ കയറിയപ്പോള്‍ അവിടെയും ഒരു വെള്ളിക്കെട്ടൻ പാമ്ബിനെ കണ്ടെത്തി.

തുടർന്ന് വീട്ടില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകള്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ചുവരിലെ വിള്ളലുകള്‍ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകള്‍ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു.