ക്ഷേത്രക്കുളത്തില്‍ വീണ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

ക്ഷേത്രക്കുളത്തില്‍ വീണ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. ക്ഷേത്രത്തിനു സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പ്രദീപ് -സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്.

 

വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സായ്ദീപ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും സായ് കൃഷ്ണ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ വീണ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. ക്ഷേത്രത്തിനു സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പ്രദീപ് -സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്.

 വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സായ്ദീപ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും സായ് കൃഷ്ണ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. സ്‌കൂള്‍ വിട്ടുവന്ന ശേഷം ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തിന് സമീപത്ത് കുട്ടികളുടെ വസ്ത്രങ്ങള്‍ കാണുകയായിരുന്നു.

കുളത്തില്‍ കുട്ടികളെ പുറത്തെത്തിച്ച് ശാന്തി നേഴ്സിങ് ഹോമില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ ശാന്തി നഴ്സിങ് ഹോമിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.