സിഐയെ കൈയേറ്റം ചെയ്ത എസ്ഐക്ക് സസ്പെൻഷൻ

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ സർക്കിൾ ഇൻസ്പക്റ്ററെ കൈയേറ്റം ചെയ്ത സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹനെ സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്‍റ് ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്.

 

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ സർക്കിൾ ഇൻസ്പക്റ്ററെ കൈയേറ്റം ചെയ്ത സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹനെ സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്‍റ് ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്.

ഔദ്യോഗിക ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രിയെ കാണാനായി എത്തിയതായിരുന്നു കൃഷ്ണമോഹൻ. എന്നാൽ ചടങ്ങിൽ പ്രവേശിക്കുന്നതിനായുള്ള ഔദ്യോഗിക പാസ് ഇദ്ദേഹത്തിന്‍റെ പക്കൽ ഉണ്ടായിരുന്നില്ല. പാസില്ലാതെ അകത്തേക്ക് കയറാൻ ശ്രമിച്ച എസ്ഐയെ തിരുവല്ല സിഐ തടയുകയും അവിടെനിന്ന് തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു.