മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ അമ്മയുടെ തലപ്പത്തുനിന്ന് മാറാന്‍ തയ്യാറെന്ന് ശ്വേത മേനോന്‍
സ്ത്രീകള്‍ക്ക് നയിക്കാന്‍ പറ്റില്ല എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു.
ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി മാധ്യങ്ങള്‍ വഴിയാണ് അറിയുന്നതെന്ന് ശ്വേത പറഞ്ഞു.
മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ അമ്മയുടെ തലപ്പത്തുനിന്ന് മാറാന്‍ തയ്യാര്‍ എന്ന് ശ്വേത മേനോന്‍. എന്നാല്‍ താന്‍ തോല്‍ക്കാന്‍ അല്ല വന്നത്. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എക്സിക്യൂട്ടിവിനുള്ളില്‍ തന്നെ ചിലര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. കുറച്ചു കാലമായി അമ്മ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത് എന്നും ശ്വേത മേനോന്‍ പറയുന്നു. കുക്കു പരമേശ്വരനോട് തനിക്ക് ഒരു ഈഗോ പ്രശ്‌നവും ഇല്ല. അന്‍സിബയുടെ പ്രശ്‌നം വ്യക്തിപരമായിരുന്നു. അമ്മക്ക് അതില്‍ ഒന്നും ചെയ്യാന്‍ ഇല്ല. വീട്ടില്‍ നടക്കുന്ന പ്രശ്‌നത്തില്‍ അമ്മ എങ്ങനെ ഇടപെടുമെന്നും ശ്വേത ചോദിക്കുന്നു.
ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി മാധ്യങ്ങള്‍ വഴിയാണ് അറിയുന്നതെന്ന് ശ്വേത പറഞ്ഞു. അന്‍സിബയുടെ പരാതി ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും. അതാണല്ലോ അമ്മയുടെ കോടതി. അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അന്‍സിബക്കെന്നും അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും ശ്വേത പറഞ്ഞു. സ്ത്രീകള്‍ക്ക് നയിക്കാന്‍ പറ്റില്ല എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു.