'ശൂധാകരന്‍'; ജി സുധാകരനെ വീണ്ടും പരിഹസിച്ച് എം എം മണി
'ശൂധാകരന്‍'; ജി സുധാകരനെ വീണ്ടും പരിഹസിച്ച് എം എം മണി
ജി സുധാകരന്‍ മത്സരിച്ചാലും പാര്‍ട്ടിക്ക് ഒരു കോപ്പും ഇല്ല.
പാര്‍ട്ടി വിട്ടാല്‍ ജി സുധാകരന്‍ വെറും ശൂ ആണെന്നും പാര്‍ട്ടിയില്‍ ആരെയും കെട്ടിയിട്ടിട്ടില്ലെന്നും സുധാകരന്‍ വെല്ലുവിളിയാകില്ലെന്നും നേരത്തെയും എം എം മണി പ്രതികരിച്ചിരുന്നു.
സിപിഐഎമ്മുമായി അകന്ന മുന്‍മന്ത്രി ജി സുധാകരനെ വീണ്ടും പരിഹസിച്ച് എംഎം മണി എംഎല്‍എ. 'ശൂധാകരന്‍' എന്ന കുറിപ്പാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കമന്റ് ബോക്സില്‍ 'പാര്‍ട്ടിയാണ് വലുത്?? പുറത്ത് പോയാല്‍ ഞാനും ശൂ' എന്നും അദ്ദേഹം കുറിച്ചു.
പാര്‍ട്ടി വിട്ടാല്‍ ജി സുധാകരന്‍ വെറും ശൂ ആണെന്നും പാര്‍ട്ടിയില്‍ ആരെയും കെട്ടിയിട്ടിട്ടില്ലെന്നും സുധാകരന്‍ വെല്ലുവിളിയാകില്ലെന്നും നേരത്തെയും എം എം മണി പ്രതികരിച്ചിരുന്നു.
ജി സുധാകരന്‍ മത്സരിച്ചാലും പാര്‍ട്ടിക്ക് ഒരു കോപ്പും ഇല്ല. പാര്‍ട്ടിക്ക് കാര്യങ്ങള്‍ നോക്കാന്‍ അറിയാം. സുധാകരനെ പാര്‍ട്ടി മന്ത്രി വരെയാക്കിയെന്നും എം എം മണി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ പോട്ടെന്നു വെയ്ക്കും അയ്യോ മോനെ പോകല്ലേ എന്ന് പറയില്ലയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.