ശ്രുതിയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി അച്ഛന്‍
അന്യനാട്ടുകാര്‍ ആയതിനാല്‍ നഗര്‍കോവില്‍ പോലീസില്‍ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ല.
Oct 25, 2024, 08:05 IST
മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല.
നാഗര്‍കോവിലില്‍ സ്ത്രീധനപീഡനത്തിനിരയായ മലയാളി അധ്യാപിക ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛന്‍ ബാബു പറഞ്ഞു.
അന്യനാട്ടുകാര്‍ ആയതിനാല്‍ നഗര്‍കോവില്‍ പോലീസില്‍ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ല. ശ്രുതിയുടെ ഭര്‍ത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങള്‍ വാങ്ങി കാത്തിരിക്കുമ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ബാബു പറഞ്ഞു
മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല. രാവിലെ ക്ഷേത്രത്തില്‍ പോയി സന്തോഷത്തോടെയാണ് തിരിച്ചുവന്നത്. ശ്രുതിയുടെ ഭര്‍ത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങള്‍ വാങ്ങിയിരുന്നു. മകളുടെ വരവ് കാത്തിരിക്കുമ്പോഴാണ് മൃതദേഹം കാണേണ്ടിവന്നത്. മറ്റൊരു പെണ്‍കുട്ടിക്ക് ഈ ?ഗതി ഉണ്ടാകരുതെന്നും ബാബു പറഞ്ഞു.