വിവിധ തസ്തികകളിലേക്ക് പിഎസ്‍സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

പിഎസ്‍സി വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചുു. തിങ്കളാഴ്ച ചേർന്ന കമീഷൻ യോ​ഗത്തിലാണ് തീരുമാനം.
 


തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് പിഎസ്‍സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചുു. തിങ്കളാഴ്ച ചേർന്ന കമീഷൻ യോ​ഗത്തിലാണ് തീരുമാനം.

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകൾ

പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 015/2025).

ആര്‍ക്കിയോളജി വകുപ്പില്‍ ഡിസൈനര്‍ (കാറ്റഗറി നമ്പര്‍ 270/2025).

കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ സെക്യൂരിറ്റി ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 316/2024).

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി (കാറ്റഗറി നമ്പര്‍ 376/2025).

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (കെ.സി.എം.എം.എഫ്. ലിമിറ്റഡ്) സീനിയര്‍ മാനേജര്‍ (എച്ച്.ആര്‍.ഡി.) (പാര്‍ട്ട് 1-ജനറല്‍ കാറ്റഗറി) (കാറ്റഗറി നമ്പര്‍ 464/2024).

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 191/2024).

താഴെപ്പറയുന്ന തസ്തികയിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

കേരള സെറാമിക്സ് ലിമിറ്റഡില്‍ മൈന്‍സ് മേറ്റ് (കാറ്റഗറി നമ്പര്‍ 327/2024).

താഴെപ്പറയുന്ന തസ്തികയിലേക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍റ് (കാറ്റഗറി നമ്പര്‍ 447/2024- ഈഴവ/തിയ്യ/ബില്ലവ).

താഴെപ്പറയുന്ന തസ്തികയിലേക്ക് അഭിമുഖം നടത്തും

കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 120/2025).