കാസർകോഡ് നടുക്കുന്ന ക്രൂരത ... 5ഉം 13ഉം വയസുള്ള കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത
കാസർകോഡ് നടുക്കുന്ന ക്രൂരത.. 5 വയസുകാരനോടും 13 വയസുകാരനോടും രണ്ടാനച്ഛന്റെ ക്രൂരത. അയല്‍വാസി മർദന ദൃശ്യങ്ങള്‍ പകർത്തി പൊലീസിന് കൈമാറി. രണ്ടാനച്ഛനായ ഷൗക്കത്തലി അറസ്റ്റിലായി.
അമ്മ കുട്ടികളെ മർദിക്കാൻ കൂട്ടുനില്‍ക്കുന്നുവെന്നും കുഞ്ഞുങ്ങളുടെ പിതാവ് ആരോപണമുന്നയിക്കുന്നുണ്ട്. 13ഉം 5ഉം വയസുള്ള കുട്ടികളെ പിതാവിനൊപ്പം വിടാനാണ് പൊലീസിന്റെ തീരുമാനം.
കാസർഗോഡ് : കാസർകോഡ് നടുക്കുന്ന ക്രൂരത.. 5 വയസുകാരനോടും 13 വയസുകാരനോടും രണ്ടാനച്ഛന്റെ ക്രൂരത. അയല്‍വാസി മർദന ദൃശ്യങ്ങള്‍ പകർത്തി പൊലീസിന് കൈമാറി. രണ്ടാനച്ഛനായ ഷൗക്കത്തലി അറസ്റ്റിലായി. ഇന്നലെയാണ് സംഭവത്തെക്കുറിച്ചുള്ള പരാതി പൊലീസിന് ലഭിക്കുന്നത്.കുഞ്ഞിനെ വിദഗ്ധ പരിശോധനക്കായി കുട്ടിയെ കാസർകോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാനച്ഛൻ കഴിഞ്ഞ 3 മാസത്തോളമായി കുട്ടിയെ മർദിക്കുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവും ഇത് സംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വർഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയും താമസിക്കുന്നത്. ഇവരില്‍ ഏറ്റവും ഇളയ കുട്ടിക്കാണ് മർദനമേറ്റത്.
യാതൊരു കാരണവുമില്ലാതെയാണ് കുഞ്ഞിനെ ഉപദ്രവിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അയല്‍വാസി കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് സംഭവം അറിയുന്നതും വീഡിയോ ചിത്രീകരിച്ച് പൊലീസിന് അയച്ചുകൊടുക്കുന്നതും.
കഴിഞ്ഞ നാല് മാസം മുമ്പ് വരെ കുട്ടികള്‍ തനിക്കൊപ്പമായിരുന്നു എന്ന് കുട്ടിയുടെ അച്ഛൻ പറയുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 5ഉം വയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിടുന്നത്. അമ്മ കുട്ടികളെ മർദിക്കാൻ കൂട്ടുനില്‍ക്കുന്നുവെന്നും കുഞ്ഞുങ്ങളുടെ പിതാവ് ആരോപണമുന്നയിക്കുന്നുണ്ട്. 13ഉം 5ഉം വയസുള്ള കുട്ടികളെ പിതാവിനൊപ്പം വിടാനാണ് പൊലീസിന്റെ തീരുമാനം.