കോഴിക്കോട് പ്രഷർ വാഷർ ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാക്കൂരിൽ പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പാവണ്ടൂർ മഞ്ചപ്പാറക്കൽ ചാത്തു-ഷിജി ദമ്പതികളുടെ മകൻ അഭിജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

 

 കോഴിക്കോട്: കാക്കൂരിൽ പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പാവണ്ടൂർ മഞ്ചപ്പാറക്കൽ ചാത്തു-ഷിജി ദമ്പതികളുടെ മകൻ അഭിജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

വീടിന് പുറത്തെ തറ പ്രഷർ വാഷർ ഉപയോഗിച്ച് വൃത്തിയാക്കുകയായിരുന്നു അഭിജിത്ത്. ഷോക്കേറ്റ് വെള്ളക്കെട്ടിന് നടുവിൽ ബോധരഹിതനായി കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവണ്ടൂർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് അഭിജിത്ത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.