ഔഷധിയുടെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്; വി.പി. സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകും
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും അങ്ങനെയൊരു രേഖയുണ്ടെങ്കിൽ പുറത്തുവിടണമെന്നും ശോഭന ജോർജ് പറഞ്ഞു.
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും അങ്ങനെയൊരു രേഖയുണ്ടെങ്കിൽ പുറത്തുവിടണമെന്നും ശോഭന ജോർജ് പറഞ്ഞു. മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ എന്നും ചോദിച്ച അവർ, തനിക്കെതിരെ നിയമസഭയിൽ വ്യാജ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് വി.പി. സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും വ്യക്തമാക്കി.
ഔഷധി ചെയർപേഴ്സണായിരിക്കെ മൂന്ന് കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ഉപയോഗിച്ച് ശോഭന ജോർജ് സൗന്ദര്യചികിത്സ നടത്തിയെന്നാണ് ആരോപണം. ഔഷധിയുടെ പഞ്ചകർമ്മ ആശുപത്രിയിലെ ഡീലക്സ് എ.സി മുറിയിൽ നടന്ന ചികിത്സയ്ക്കായി സ്ഥാപനത്തിന്റെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് വിവരങ്ങൾ.